ചെവിയില്‍
എന്തു അസ്വസ്ഥത തോന്നിയാലും ഉടന്‍ തന്നെ ബഡ്സിനെ ആശ്രയിക്കുന്നത്
എല്ലാവരുടെയും ശീലമാണ്. എന്നാല്‍ താല്‍ക്കാലിക ആശ്വാസത്തിനായി ബഡ്സിനെ
ആശ്രയിക്കുന്നത് ഭാവിയില്‍ മാരകമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
കൂട്ടികളായാലും, മുതിര്‍ന്നവരായാലും ബഡ്സിന്റെ ദൂഷ്യം ഒരുപോലെ തന്നെ.
കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ചെവിയിലെ അണുബാധ. കുട്ടികളില്‍ കണ്ടുവരുന്ന ചെവിരോഗങ്ങള

്‍
ചെറുപ്പകാലം മുതല്‍ തന്നെ പരിശോദിച്ച് പ്രതിവിധി കണ്ടെത്തണം.
ശൈശവ
രോഗങ്ങള്‍ ഒരു പ്രായമെത്തുമ്പോള്‍ മാറുമെങ്കിലും ചെറുപ്പത്തില്‍ കൃത്യമായ
സംരക്ഷണവും, വിദഗ്ദ ചികിത്സയും നല്‍കേണ്ടത് അത്യാവശ്യമാണ്. ഇല്ലാത്ത പക്ഷം
ഭാവിയില്‍ അത് മാരകമായ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കാന്‍ സാധ്യതയുണ്ട്.
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ പെട്ടന്ന് തന്നെ അസുഖങ്ങള്‍ പകരാനും വളരാനും കാരണമാകുന്നു. കുട്ടികളില്‍ രണ്ടു രീതിയിലാണ് പ്രധാനമായും അണുബാധയുണ്ടാകുന്നത്. കുട്ടികളിലുണ്ടാകുന്ന ജലദോഷം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളില്‍ നിന്നുമാണ് സാധാരണ രീതിയില്‍ അണുബാധ ഉണ്ടാവുക. ചെറിയ വേദന സംഹാരികള്‍ വഴി ഇത്തരം വേദനകളെ തടയാന്‍ കഴിയും. എന്നാല്‍ ബഡ്സ് പോലെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ചെവിയില്‍ ചെറിയ രീതിയിലെങ്കിലും പോറലിനോ പൊട്ടലിനോ കാരണമാകുന്നു.
ഇത്തരത്തിലുണ്ടാകുന്ന മുറിവുകള്‍ പിന്നീട് ഗുരുതരമായ പ്രശ്നമായി മാറുന്നു. ചെവിയുടെ കേള്‍വി ശക്തിയെത്തന്നെ ബാധിക്കും. തുറന്നു വെച്ചിരിക്കുന്ന രീതിയിലുള്ള ബഡ്സുകളാണെങ്കില്‍ അവയില്‍ ഫംഗസ്സും മറ്റും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത്തരം ബഡ്സിന്റെ ഉപയോഗം ചെവിയില്‍ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ചെവിയ്ക്കള്ളിലെ വാക്സ് (ചെവിക്കായം)നീക്കം ചെയ്യാനാണ് ഏറിയ പങ്കും ബഡ്സ് ഉപയോഗിക്കുന്നത്. എന്നാല്‍ നിത്യേന ചെവിയിലെ വാക്സ് നീക്കം ചെയ്യണം എന്നത് തെറ്റായ ധാരണയാണ്. ചെവിയിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തന ഫലമായുണ്ടാകുന്ന വാക്സ് തനിയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പ്രവര്‍ത്തനവും ചെവിക്കുള്ളില്‍ തന്നെ നടക്കുന്നുവെന്നതാണ് സത്യം.
ചെവിയുടെ പാടയില്‍ സുഷിരങ്ങളുണ്ടെങ്കിലാണ് അണുബാധയുണ്ടാകാന്‍ മറ്റൊരു സാധ്യത. കുട്ടികളില്‍ ജലദോഷമുണ്ടാകുന്നതിനൊപ്പം ചെവിയില്‍നിന്ന് ഏതെങ്കിലും രീതിയിലുള്ള അണുബാധകൂടി പുറത്തേയ്ക്ക് വരികയാണങ്കില്‍ അത് ചെവിയുടെ പാടയില്‍ സുഷിരങ്ങള്‍ ഉണ്ടായതിന്റെ ഭാഗമായി കണക്കാകുകയും ഉടനടി ചികിത്സ തേടുകയും ചെയ്യണം. പന്ത്രണ്ട് വയസ്സുവരെ കുട്ടികളില്‍ മരുന്നുകള്‍ വഴി പ്രതിവിധി നേടാന്‍ കഴിയും. എന്നാല്‍ ചെവിയിലെ അസുഖങ്ങള്‍ക്ക് ചെവിയില്‍ മരുന്നുപയോഗിക്കുന്നത് ഹാനികരമാണെന്നാണ് വൈദ്യശാസ്ത്ര പഠനങ്ങള്‍ പറയുന്നത്. മരുന്നുകളുടെ ഉപയോഗം ചെവിക്കുള്ളിലെ ഞരമ്പുകള്‍ക്ക് കേടുകളുണ്ടാക്കുന്നു.
ചെവിയ്ക്കുള്ളിലെ അണുബാധയില്‍ തന്നെ പഴക്കമുള്ള അണുബാധകള്‍ തലച്ചോറിനെപ്പോലും ബാധിച്ചേയ്ക്കാം. ഇതുവഴി തലച്ചോറിലെ ഞരമ്പുകള്‍ ക്ഷയം സംഭവിക്കുകയും അത് മത്തിഷ്ക്കാഘാതത്തിന് തന്നെ കാരണവുമായേക്കാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍
രോഗം വരാതെ നോക്കുന്നതാണ് നല്ലത്. ഒരു ചെറിയ ബഡ്സിന്റെ അശ്രദ്ധമായ ഉപയോഗം
ഇത്രയേറെ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെങ്കില്‍ ചെവിയുടെ ആരോഗ്യത്തിനായി
ബഡ്സിനോട് വിട പറയുന്നത് തന്നെയാകും നല്ലത്.
കടപ്പാട് --റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍