പലപ്പോഴും പലർക്കും പറ്റുന്ന അബദ്ധമാണ് മെയിൽ , ഫെയ്സ് ബുക്ക് അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യാൻ മറക്കുക എന്നത്. സ്വന്തം ലാപ് ടോപ്പിലോ ഡസ്ക് ടോപ്പിലോ സൈൻ ഇൻ ചെയ്‌താൽ പലരും ലോഗ് ഔട്ട് ചെയ്യാറില്ല. ആ ശീലമാണ് ഇന്റർനെറ്റ് കഫേകളിലും ഓഫിസിലും ഒക്കെ ആവർത്തിക്കുന്നത്.കഫെകളിലും മറ്റും ഇത്തരത്തിൽ അക്കൗണ്ട് തുറന്നു കിടന്നാൽ അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.എന്നാൽ ഇത്തരത്തിൽ അബദ്ധം പറ്റിയെങ്കിൽ വിഷമിക്കേണ്ട , വഴിയുണ്ട്. ഏതെങ്കിലും സംവിധാനം വെച്ച് നിങ്ങളുടെ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത് അക്കൗണ്ട് സെറ്റിംഗ്സ് എന്നാ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് കാണുന്ന ഒപ്ഷനിലെ സെക്യൂരിറ്റിയിൽ ക്ലിക്ക് ചെയ്യുക . അപ്പോൾ കാണുന്ന ഒപ്ഷനിലെ ആക്ടീവ് സെക്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ഏതൊക്കെ സിസ്റ്റത്തിൽ നിങ്ങളുടെ അക്കൗണ്ട് ലൈവ് ആണെന്ന് അറിയാൻ കഴിയും.തുടർന്ന് അതിൽ കാണുന്ന ഏൻഡ് ആക്ടിവിറ്റി ഓപ്ഷനിൽ ക്ലിക്ക് ചെയ്‌താൽ മറ്റു കമ്പുട്ടറുകളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് സൈന ഔട്ട് ആയിക്കൊള്ളും .
No comments :
Post a Comment
Please Write Your Comments Here....